Thu, 31 July 2025
ad

ADVERTISEMENT

Filter By Tag : Found Dead

ഗ​ർ​ഭി​ണി​യാ​യ യു​വ​തി ഭ​ർ​തൃ​വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ; ഭ​ർ​ത്താ​വ് ക​സ്റ്റ​ഡി​യി​ൽ

തൃ​ശൂ​ർ: ഇ​രി​ങ്ങാ​ല​ക്കു​ട​യി​ൽ ഗ​ർ​ഭി​ണി​യാ​യ യു​വ​തി​യെ ഭ​ർ​തൃ​വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കാ​രു​മാ​ത്ര സ്വ​ദേ​ശി​നി ഫ​സീ​ല (23) ആ​ണ് മ​രി​ച്ച​ത്.

ഭ​ർ​തൃ​പീ​ഡ​ന​ത്തെ തു​ട​ർ​ന്നാ​ണ് യു​വ​തി ജീ​വ​നൊ​ടു​ക്കി​യ​തെ​ന്നാ​ണ് വി​വ​രം. സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വ് നൗ​ഫ​ലി​നെ(29) പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ചൊ​വ്വാ​ഴ്ച ഭ​ർ​തൃ​വീ​ട്ടി​ലെ ടെ​റ​സി​ലാ​ണ് യു​വ​തി​യെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഫ​സീ​ല ര​ണ്ടാ​മ​ത് ഗ​ർ​ഭി​ണി​യാ​യ​തി​ന് പി​ന്നാ​ലെ ഭ​ർ​ത്താ​വ് ദേ​ഹോ​പ​ദ്ര​വം ചെ​യ്യു​ന്നു​ണ്ടെ​ന്ന് യു​വ​തി ഉ​മ്മ​യ്ക്ക് വാ​ട്സ്അ​പ് സ​ന്ദേ​ശം അ​യ​ച്ചി​രു​ന്നു. ഗ​ർ​ഭി​ണി​യാ​യി​രു​ന്ന സ​മ​യ​ത്ത് നൗ​ഫ​ൽ ഫ​സീ​ല​യെ ച​വി​ട്ടി​യി​രു​ന്നെ​ന്നും ബ​ന്ധു​ക്ക​ൾ ആ​രോ​പി​ച്ചു.

ഒ​ന്ന​ര വ​ർ​ഷം മു​മ്പാ​യി​രു​ന്നു ഇ​രു​വ​രു​ടെ​യും വി​വാ​ഹം. കാ​ർ​ഡ് ബോ​ർ​ഡ് ക​മ്പ​നി​യി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ് നൗ​ഫ​ൽ. ദ​മ്പ​തി​ക​ൾ​ക്ക് പ​ത്ത് മാ​സം പ്രാ​യ​മാ​യ കു​ഞ്ഞു​ണ്ട്.

Up